ചൈനയില്‍ കുട്ടികള്‍ അരക്ഷിതാവസ്ഥയില്‍

Webdunia
വെള്ളി, 29 ഓഗസ്റ്റ് 2008 (13:28 IST)
PTIPTI
ചൈനയില്‍ മെച്ചപ്പെട്ട തൊഴില്‍ തേടി മാതാപിതാക്കള്‍ നഗരങ്ങളിലേക്ക് കുടിയേറുന്നത് കുട്ടികളെ ദോഷകരമയി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മാതാപിതാക്കളുടെ ഈ കുടിയേറ്റം മൂലം 58 ദശലക്ഷം കുട്ടികള്‍ ഗ്രാമങ്ങളില്‍ അരക്ഷിതാവസ്ഥയിലാണ്.

സമൂഹത്തിന് ഇത് പ്രശ്നം സൃഷ്ടിക്കുമെന്ന് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലെ( എന്‍ പി സി) ഉപാദ്ധ്യക്ഷന്‍ ലി ജിയാന്‍‌ഗുവ പറഞ്ഞു. ചൈനയില്‍ 150 ദശലക്ഷം കുടിയേറ്റ തൊഴിലാളികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ഇങ്ങനെ മാതാപിതാക്കളെ വിട്ട് ഗ്രാമങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കായി നേഴ്സറികളും താമസിച്ച് പഠിക്കുന്നതിന് സൌകര്യമുള്ള സ്കൂളുകളും വേണമെന്ന് ലി നിര്‍ദ്ദേശിച്ചു. ആള്‍ ചൈന വിമന്‍സ് ഫെഡറേഷന്‍ സര്‍വേ അടിസ്ഥാനമാക്കിയാണ് ലി ഈ നിര്‍ദ്ദേശം വച്ചത്.

മാതാപിതാക്കളെ വിട്ട് കഴിയുന്ന ഒരുപാട് കുട്ടികള്‍ക്ക് പിന്നീടുളള ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്ന് ലി അഭിപ്രായപ്പെടുന്നു. കണക്കുകള്‍ അനുസരിച്ച് 2005ല്‍ രാജ്യത്തെ 3-5 വയസ് പ്രായമുള്ള കുട്ടികളില്‍ 41 ശതമാനം മാത്രമേ
നേഴറികളില്‍ എത്തുന്നുള്ളൂ.

കുട്ടികള്‍ ഓണ്‍ലൈന്‍ കളികളില്‍ മുഴുകുന്നതും പ്രശ്നമാണെന്ന് അധികൃതര്‍ പറയുന്നു. രാജ്യത്തെ 40 ലക്ഷം കൌമാരക്കാരായ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ 10 ശതമാനവും നെറ്റിന് അടിമപ്പെട്ടിരിക്കുകയാണെന്നും കണക്കുകളില്‍ കാണുന്നു.