ഉത്തരചൈനയില്‍ ഷാന്‍സി പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മേഖലാ ആസ്ഥാനത്തുണ്ടായ തുടര്‍ സ്ഫോടനങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
തായുവാന്‍ നഗരത്തില്‍ പ്രാദേശിക സമയം രാവിലെ 7.40 നുണ്ടായ സ്ഫോടനത്തില്‍ പാര്‍ട്ടി ഓഫീസിനു സമീപം പാര്‍ക്കു ചെയ്തിരുന്ന രണ്ട് കാറുകളും തകര്‍ന്നു. നാടന്‍ ബോംബുകള്‍ ഉപയോഗിച്ചുള്ള ഏഴ് തുടര്‍ സ്ഫോടനങ്ങളാണ് നടത്തിയത്. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.