ഗ്വാട്ടിമാലയില്‍ ശക്തമായ ഭൂചലനം

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2013 (11:56 IST)
PRO
PRO
ഗ്വാട്ടിമാലയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. എന്നാല്‍ ആളപായമില്ല.

തലസ്ഥാന നഗരത്തില്‍ നിന്ന് 9 കിലോമീറ്റര്‍ മാറിയാണ് ഭൂചലനം. സാന്‍ ജോസ് പിനുലയില്‍ നിന്ന് ആറു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

നവംബറില്‍ ഗ്വാട്ടിമാലയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 42 പേര്‍ മരിച്ചിരുന്നു.