ക്യൂബന്‍ വിപ്ലവ നായിക മെല്‍ബ ഹെര്‍ണാണ്ടസ് (92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1953- ല്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ ഫിഡല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ നടന്ന ആദ്യശ്രമത്തില്‍ കൂടെയുണ്ടായിരുന്ന രണ്ടുവനിതാനേതാക്കളില്‍ ഒരാളായിരുന്നു മെല്‍ബ. ആദ്യ അട്ടിമറി ശ്രമം പരാജയപ്പെട്ടിരുന്നു. 1953-ല്‍ ഇവരെ പിടികൂടി ജയിലിലടച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കാസ്‌ട്രോയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
കാസ്‌ട്രോ ജയിലിലായിരുന്ന സമയത്ത് വിപ്ലവത്തെ ന്യായീകരിച്ചെഴുതിയ ലേഖനങ്ങളാണ് 'ചരിത്രം എനിക്ക് മാപ്പ് തരും' എന്നപേരില്‍ പുറത്തിറക്കിയത്. മരണംവരെ പാര്‍ട്ടിയംഗമായിരുന്നു മെല്‍ബ.