കൊല്ലപ്പെട്ട ഹക്കിമുല്ല മെഹ്‌സൂദ് തങ്ങള്‍ക്ക് രക്തസാക്ഷിയാണ്; ജമാ അത്തെ ഇസ്ലാമി

Webdunia
ബുധന്‍, 6 നവം‌ബര്‍ 2013 (13:14 IST)
PRO
ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ താലിബാന്‍ തലവന്‍ ഹക്കിമുല്ല മെഹ്സൂദ്‌ തങ്ങള്‍ക്ക്‌ രക്‌തസാക്ഷിയാണെന്ന്‌ ജമാ അത്തെ ഇസ്ലാമി അധ്യക്ഷന്‍ മുനവര്‍ ഹസന്‍.

യുഎസ്‌ സേനയാല്‍ കൊല്ലപ്പെട്ട ആരും തങ്ങള്‍ക്ക്‌ രക്‌തസാക്ഷിയാണെന്ന്‌ ജാം ഇയ്യത്ത്‌ ഉലമായെ ഇസ്ലാം നേതാവ്‌ ഫസലൂര്‍ റഹമാനും പ്രഖ്യാപിച്ചു. അതൊരു നായ ആയാല്‍ പോലും രക്‌തസാക്ഷിയായി കണക്കാക്കുമെന്നും റഹ്മാന്‍ പറഞ്ഞു.

ഇതേസമയം, ഈ പരാമര്‍ശങ്ങളെ പാകിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയും മുത്തിഹിദ ഖ്വാമി മൂവ്മെന്റും വിമര്‍ശിച്ചു. മുനവര്‍ ഹസന്റെ പരാമര്‍ശങ്ങളെ അപലപിക്കേണ്ടതാണെന്ന്‌ പിപിപി നേതാവ്‌ ബിലാവല്‍ ഭൂട്ടോയും എംക്യൂഎം തലവന്‍ അല്‍ത്താഫ്‌ ഹുസൈനും പറഞ്ഞു.