കെ‌യ്‌റോ സര്‍വകലാശാല കെട്ടിടത്തിന് തീയിട്ടു

Webdunia
ഞായര്‍, 29 ഡിസം‌ബര്‍ 2013 (12:16 IST)
PRO
ഈജിപ്തില്‍ ഭീകരസംഘടനയായി പ്രഖ്യാപിക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തകര്‍ കെയ്‌റൊയിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയുടെ കെട്ടിടത്തിന് തീയിട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

സുന്നി മുസ്‌ലിം പഠനത്തില്‍ പേരുകേട്ട സര്‍വകലാശാലയാണ് അല്‍ അസ്ഹര്‍. ഇവിടെ പോലീസും ബ്രദര്‍ഹുഡിനെപിന്തുണയ്ക്കുന്ന വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്.

നിരോധിത സംഘടനയായിരുന്ന മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധങ്ങള്‍ ഏറെയും.

ഭരണകൂടത്തിനെതിരെ കലാപം നടത്തിയതിന് 32 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.