ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്‍ കിം ജോങ്ങ് ഉന്‍ അമ്മാവനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥനും അമ്മാവനുമായ ചാങ് സോങ് തേക്കിനെ ജീവനോടെ വേട്ടപ്പട്ടികള്‍ക്ക് ഇട്ടുകൊടുക്കുകയായിരുന്നു. ഉത്തര കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വധശിക്ഷയാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാങ് സോങ് തേക്കിനെ നഗ്നനാക്കിയ ശേഷം 120 ഓളം വേട്ടപ്പട്ടികളുടെ ഗുഹയിലേക്ക് ഇയാളെ ഓടിക്കുകയായിരുന്നു. ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ പാര്‍പ്പിച്ച വേട്ടപ്പട്ടികളുടെ ഗുഹയിലേക്ക് തേക്കിനെക്കൂടാതെ മറ്റ് അഞ്ച് പേരെയും ഓടിച്ചുകയറ്റി. ഒരു മണിക്കൂറിനകം തന്നെ ആറുപേരെയും വേട്ടപ്പട്ടികള്‍ കൊന്നുഭക്ഷിച്ചു എന്നാണ് റിപ്പോര്‍ട്ട്.
ഭരണകൂടത്തെ വഞ്ചിച്ചതിനാണ് തേക്കിനെ കൊന്നത് എന്നാണ് കിം ജോങ് ഉന്നിന്റെ വിശദീകരണം. എല്ലാ നിഷേധികളുടെയും വിമതരുടെയും ഗതി ഇതു തന്നെയായിരുക്കുമെന്ന അന്ത്യശാസനവും കിം നല്‍കി. രാജ്യദ്രോഹം, വിശ്വാസവഞ്ചന, ഭരണകൂടഅട്ടിമറിശ്രമം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് തേക്കിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.