കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി മൃതദേഹം മറവ് ചെയ്തു; പതിനഞ്ചുകാരനായ കാമുകന്‍ അറസ്റ്റില്‍

Webdunia
വ്യാഴം, 2 ജൂണ്‍ 2016 (11:45 IST)
പതിനാലു വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ ബലാത്സം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവ് ചെയ്തു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കാരെന്‍ പെറസാണ് കൊല്ലപ്പെട്ടത്. അമേരിക്കിയിലെ തെക്കന്‍ ഹോസ്റ്റണിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ കാമുകനായ പതിനഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
കാരെന്‍ പെറസിനെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് കുട്ടിയുടെ കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാമുകിയെ താന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പതിനഞ്ചുകാരന്‍ പൊലീസില്‍ മൊഴി നല്‍കി. 
 
ഇയാള്‍ താമസിക്കുന്ന വീടിന്റെ അടുക്കളയുടെ ഭാഗത്തായാണ് മൃതദേഹം മറവ് ചെയ്തത്. യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും ബാലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ‘തനിക്ക് മരിക്കേണ്ട’ എന്ന് പെണ്‍കുട്ടി പറയുന്നതും വീഡിയോയിലുണ്ട്. ബുധനാഴ്ച യുവാവിനെ കോടതിയില്‍ ഹാജരാക്കി. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article