കാമുകിയെ തോക്കിനെക്കുറിച്ച് പഠിപ്പിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു

Webdunia
വ്യാഴം, 27 ഫെബ്രുവരി 2014 (16:37 IST)
PRO
PRO
തോക്കുകളെ കുറിച്ച് കാമുകിയോട് വിശദീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 36കാരന്‍ മരിച്ചു. മിഷിഗണ്‍ ഇന്റിപെന്റന്റ് ടൌണ്‍ഷിപ്പില്‍ നിന്നുള്ളയാണ് മരിച്ചത്. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൈത്തോക്കുകളെ കുറിച്ച് കാമുകിക്ക് വിശദീകരിക്കുന്നതിനിടെയാണ് അപകടം. തലയ്ക്ക് നേരെ പിടിച്ച് ക്രാഞ്ചി വലിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.

ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സംഭവം നടന്ന ദിവസം രാവിലെ മുതല്‍ കാമുകന്‍ മദ്യപിച്ചിരുന്നതായി കാമുകി പൊലീസിന് മൊഴി നല്‍കി. മദ്യലഹരിയില്‍ ആയിരിക്കാം ഇയാള്‍ക്ക് അബദ്ധം സംഭവിച്ചത് എന്നാണ് പൊലീസ് നിഗമനം.

ഫ്ലോറിഡയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഉണ്ടായ സമാനമായ സംഭവത്തില്‍ 2013 ജനുവരിയില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.