കാമുകിക്കൊപ്പം സെല്‍ഫി എടുത്തു; പതിഞ്ഞത് പ്രേതം

Webdunia
ചൊവ്വ, 16 മെയ് 2017 (12:27 IST)
കാമുകിക്കൊപ്പം സെല്‍ഫി എടുത്തു എന്നാല്‍ പതിഞ്ഞതോ പ്രേതം. സിനിമകളില്‍ മാത്രം കണ്ട് വരുന്ന ഈ സംഭവം കണ്ട് ഒന്ന് വിറയ്ക്കാത്തവര്‍ കുറവായിരിക്കും. ആൻഡി ഫ്യൂന്റസ് പോസ്റ്റ് ചെയ്തത് ചിത്രത്തിലാണ് ഇത്തരത്തില്‍ ലോകത്തെ വിറപ്പിച്ച് സംഭവമുണ്ടായത്. 
 
സെൽഫിയിൽ നമ്മളെ നോക്കി ചിരിക്കുന്ന അതേ പെൺകുട്ടി പിന്നിലെ കണ്ണാടിയിലും നോക്കി ചിരിക്കുന്നു. അതേ പെൺകുട്ടി പിന്നിലെ കണ്ണാടിയിലും നോക്കി ചിരിക്കുന്നു. ആൻഡി ഫ്യൂന്റസ് ചിത്രം പോസ്റ്റ് ചെയ്തത് “I love my girlfriend even if she’s a gemini” എന്ന ക്യാപ്ഷനോടെയാണ്. 
 
പിന്നിൽ കണ്ണാടിയിൽ പതിഞ്ഞ ചിത്രത്തിൽ കാമുകിക്കു മുൻപിലും പിന്നിലും മുഖം. ആ ചിരിയിൽ ഒരു യക്ഷിച്ചിരി കണ്ടെത്താൻ അധികം സമയം വേണ്ടിവന്നില്ല. തുടര്‍ന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യൂ, കുട്ടികളെ ചിത്രം കാണിക്കരുതേ തുടങ്ങിയ കമന്റുകൾ വന്നു. 
 
എന്നാല്‍ കുറച്ച് കഴിഞ്ഞാണ് സംഗതി ഫോട്ടോഷോപ് ആണെന്ന് മനസിലായത്. 
കാമുകിയുടെ ചിരിക്കുന്ന മുഖം അതേപടി വെട്ടിയെടുത്ത് തലയുടെ ഭാഗത്ത് വച്ചിരിക്കുകയായിരുന്നു അത്. ഇതോടെ പേടിച്ചതൊക്കെ വെറുതെ ആയില്ലേ എന്ന് കമന്റുകൾ വന്ന് തുടങ്ങി. പക്ഷേ പേടിച്ചവർ അത് സമ്മതിക്കുന്നില്ല.
Next Article