കളിയാക്കിയ കാമുകിയോട് പ്രതികാരത്തിന് മുതിര്‍ന്ന് അകത്തായി!

Webdunia
ശനി, 19 ജനുവരി 2013 (16:43 IST)
PRO
PRO
സെക്സ് നിഷേധിച്ചതിന് കാമുകിയോട് പ്രതികാരം ചെയ്തയാള്‍ മോഷണക്കുറ്റത്തിന് അകത്തായി. ചൈനയിലെ ഷാങ്ഹായില്‍ നിന്നുള്ള വിവാഹിതന്‍ ആണ് മോഷണക്കേസില്‍ വിചാരണ നേരിടുന്നത്.

മെങ് എന്ന് പേരുള്ള 24കാരന്‍ ഇന്റര്‍നെറ്റ് വഴിയാണ് 21കാരിയെ പരിചയപ്പെട്ടത്. ആ ബന്ധം വളര്‍ന്നപ്പോള്‍ മെങ് യുവതിയോട് ഷാങ്ഹായിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ ഷാങ്ഹായിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് ഇരുവരും ആദ്യമായി നേരില്‍ കണ്ടുമുട്ടിയത്. തുടര്‍ന്ന് മെങ് യുവതിയെ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. മെങിനെ കണ്ട യുവതി അസ്വസ്ഥയായി. ഫോട്ടോയില്‍ മറ്റൊരാളെ കാണിച്ച് മെങ് തന്നെ പറ്റിക്കുകയായിരുന്നു എന്ന് യുവതിയ്ക്ക് മനസ്സിലായി. അയാള്‍ സെക്സിന് നിര്‍ബന്ധിച്ചപ്പോള്‍ പൊണ്ണത്തടിയന്‍ ആണെന്ന് കളിയാക്കി യുവതി അതിന് വിസമ്മതിച്ചു. മെങ് തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് പറഞ്ഞ് യുവതി വഴക്കിട്ടു, പന്നിയെന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു.

തന്നെ അപമാനിച്ച യുവതിയോട് പ്രതികാരം ചെയ്യുന്നതിനായി മെങ് അവരുടെ ഐഫോണ്‍, ഡിജിറ്റല്‍ ക്യാമറ എന്നിവ മോഷ്ടിക്കുകയായിരുന്നു. ബാഗില്‍ നിന്ന് പണവും കവര്‍ന്നു. യുവതി ഉറങ്ങുന്ന നേരത്തായിരുന്നു ഇത്.

മോഷണം നടന്നതായി മനസ്സിലാ‍യതോടെ യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് മെങിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.