കടക്കെണി: യൂറോപ്പിനെ സഹായിക്കാമെന്ന് ചൈന

Webdunia
ബുധന്‍, 15 ഫെബ്രുവരി 2012 (15:03 IST)
യൂറോപ്യന്‍ രാജ്യങ്ങളെ കടക്കെണിയില്‍ നിന്ന് രക്ഷൈക്കാന്‍ ചൈനാ സര്‍ക്കാരിന്റെ സഹായഹസ്തം. ചൈന സന്ദര്‍ശിക്കാനായി തലസ്ഥാന നഗരിയായ ബീജിംഗില്‍ എത്തിയ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്കാണു പ്രധാനമന്ത്രി ബെന്‍ജിയാബാവോ ഇതു സംബന്ധിച്ച ഉറപ്പു നല്‍കിയത്. യൂറോപ്യന്‍ രാജ്യങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണു ചൈന.

യൂറോസോണ്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ഇടപെടല്‍ നടത്താന്‍ ചൈന തയ്യാറാണെന്നാണ് നേതാക്കളോട് ബെന്‍ജിയാബാവോ പറഞ്ഞത്. 30 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണു യൂറോപ്യന്‍ യൂണിയന്‍ ചൈനയില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധി നേരിട്ടതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ ചൈന യൂറോപ്യന്‍ മേഖലയിലെ നിക്ഷേപം ഇരട്ടിയാക്കിയിരുന്നു.