ഓസ്ട്രേലിയയില്‍ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് വിലക്ക്

Webdunia
വ്യാഴം, 12 ഡിസം‌ബര്‍ 2013 (14:20 IST)
PTI
ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറ ഉള്‍ക്കൊള്ളുന്ന പ്രവിശ്യ പാസാക്കിയ സ്വവര്‍ഗ വിവാഹ നിയമം ഓസ്ട്രേലിയന്‍ ഹൈക്കോടതി റദ്ദാക്കി.

ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ പാടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിരുദ്ധമായി കോടതി പ്രഖ്യാപിച്ചത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരും പ്രധാനമന്ത്രി ടോണി ആബട്ടും ഈ വിവാഹങ്ങ‍ള്‍ക്കെതിരായതിനാല്‍ ഹൈക്കോടതി വിധി മറികടക്കാനുള്ള നടപടികളുണ്ടാകാന്‍ സാദ്ധ്യതയില്ല.

ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി ഇത്തരം വിവാഹങ്ങള്‍ നിയമവിധേയമാക്കിയതിനെത്തുടര്‍ന്ന് പത്തോളം വിവാഹങ്ങള്‍ നടക്കുകയും ചെയ്തു. ഇതെല്ലാം നിയമവിരുദ്ധമാകും. ഫെഡറര്‍ നിയമമനുസരിച്ച് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അനുമതിയില്ല.

പതിനെട്ടു രാജ്യങ്ങളും അമേരിക്കയിലും 16 സംസ്ഥാനങ്ങളും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സുപ്രീംകോടതി സ്വവര്‍ഗ രതി കുറ്റകരമാണെന്ന് വിധിച്ചത്.