വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് ഓസ്ട്രേലിയന്‍ സെനറ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പുതുതായി രൂപീകരിച്ച വിക്കിലീക്സ് പാര്‍ട്ടിയുടെ പ്രതിനിധിയായി വിക്ടോറിയ സംസ്ഥാനത്തെ സെനറ്റ് സീറ്റിലേക്കാണ് അസാഞ്ച് മത്സരിക്കുന്നത്.
ആസാഞ്ചെയ്ക്ക് വേണ്ടി പിതാവ് ജോണ്‍ ഷിപ്ടണും വിക്കിലീക്സ് അനുയായികളും ചേര്‍ന്നാണ് പത്രിക കൈമാറിയത്. പീഡനക്കേസില്‍ അകപ്പെട്ട അസാഞ്ചെ ഇപ്പോള്‍ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം സ്വീകരിച്ചിരിക്കുകയാണ്.
യുഎസിന്റെ രഹസ്യ രേഖകള്‍ ചോര്‍ത്തിയ അസാന്‍ജെയെ ലൈംഗിക പീഡനക്കേസില്‍ സ്വീഡനു കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. ഇതിനെത്തുടര്‍ന്ന് അദ്ദേഹം ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു.
പുറത്തിറങ്ങിയാലുടന്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യും. തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടും ഓസ്ട്രേലിയയ്ക്കു മടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ പാര്‍ട്ടി പ്രതിനിധി തനിക്കുപകരം സെനറ്റിലിരിക്കുമെന്ന് അസാഞ്ചെ വ്യക്തമാക്കിയിരുന്നു.