ഓട്ടോയില്‍ മീറ്റര്‍ ഇടാന്‍ പറഞ്ഞ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനെ ഡ്രൈവര്‍ ഇറക്കിവിട്ടു; പിന്നീട് സംഭവിച്ചത്!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 ഡിസം‌ബര്‍ 2024 (10:24 IST)
ഓട്ടോയില്‍ മീറ്റര്‍ ഇടാന്‍ പറഞ്ഞ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനെ ഡ്രൈവര്‍ ഇറക്കിവിട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഓട്ടോ വിളിച്ച മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനെയാണ് ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടത്. താന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന് അറിയിച്ചതോടെ ഓട്ടോക്കാരന്‍ മോശമായി പെരുമാറാന്‍ തുടങ്ങി. കൂടാതെ ഓട്ടോഡ്രൈവര്‍ യൂണിഫോമും ധരിച്ചിട്ടില്ലായിരുന്നു. 
 
കൊല്ലം ആര്‍ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് ഓട്ടോ ഡ്രൈവര്‍ നടുറോട്ടില്‍ ഇറക്കിവിട്ടത്. ഓട്ടോ കൂലിയായി 180 രൂപയാണ് ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 5 കിലോമീറ്റര്‍ താഴെയുള്ള ഓട്ടം ആയതിനാല്‍ 150 രൂപ വരെ തരാമെന്നായിരുന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. പിന്നാലെ യാത്ര ആരംഭിച്ചപ്പോള്‍ മീറ്റര്‍ ഓണാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മീറ്റര്‍ ചാര്‍ജ് തരാം എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപ്പോഴാണ് യാത്രക്കാരനെ ഓട്ടോഡ്രൈവര്‍ ഇറക്കിവിട്ടത്. പിന്നാലെ ഉദ്യോഗസ്ഥന്‍ ഓട്ടോയുടെ ഫോട്ടോ എടുത്തു പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍