ക്ഷേത്രക്കുളത്തിൽ രണ്ടു യുവ ഓട്ടോഡ്രൈവർമാർ മുങ്ങിമരിച്ചു

എ കെ ജെ അയ്യർ

ബുധന്‍, 11 ഡിസം‌ബര്‍ 2024 (20:17 IST)
തിരുവനന്തപുരം: യുവാക്കളായ രണ്ടു ഓട്ടോറിയാ ഡ്രൈവര്‍മാര്‍ ക്ഷേത്രക്കളത്തില്‍ മുങ്ങി മരിച്ചു. ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തിലാണ് രണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുങ്ങിമരിച്ചത്. കുളിക്കാന്‍ ഇറങ്ങിയ മൂന്നു പേരില്‍ ഒരാള്‍ രക്ഷപ്പെട്ടു. പറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. 
 
ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ സുഹൃത്തുക്കള്‍ ബുധനാഴ്ച പകല്‍ 11 മണിയോടെയാണ് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയത്. എന്നാല്‍ ആഴം കൂടുതല്‍ ആയതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാന്‍ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്ന ക്ഷേത്ര കുളത്തിലാണ് ഇവര്‍ ഇറങ്ങിയത്. പന്ത്രണ്ടു മണിയോടെ ഇവര്‍ മുങ്ങി താഴുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേരെ കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍