ഓസ്കര്‍: ചിത്രസംയോജനത്തിലും സോഷ്യല്‍ നെറ്റ്‌വര്‍ക് തന്നെ

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2011 (09:34 IST)
PRO
എണ്‍പത്തിമൂന്നാമത് ഓസ്കര്‍ അവാര്‍ഡ് പ്രഖ്യാപനം മുന്നേറുമ്പോള്‍ മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്കാരം ദി സോഷ്യല്‍ നെറ്റ്‌വര്‍ക് കരസ്ഥമാക്കി. വിഷ്വല്‍ ഇഫക്‌ട്സിനുള്ള പുരസ്കാരം ഇന്‍സെപ്ഷനാണ്.

മികച്ച ഡോക്യുമെന്ററി ഫീച്ചറായി ‘ഇന്‍സൈഡ് ജോബ്’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രമായി ‘സ്ട്രയിഞ്ചേഴ്സ് നോ മോര്‍’ എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ‘ഗോഡ് ഓഫ് ലവ്’ സ്വന്തമാക്കി. മികച്ച ഗാ‍നത്തിനുള്ള പുരസ്കാരം ‘ടോയ് സ്റ്റോറി 3’യിലെ വി ബിലോംഗ് ടുഗെദര്‍ എന്ന ഗാനത്തിന് റാന്‍ഡി ന്യൂമാന്‍ കരസ്ഥമാക്കി. ഈ ഇനത്തിലും എ ആര്‍ റഹ്‌മാന്‍ മത്സരിച്ചിരുന്നെങ്കിലും അവാര്‍ഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല.