ഒരു വര്‍ഷത്തിനുള്ളില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ വധിക്കുമെന്ന് ഭീഷണി. 2012 നവംബര്‍ 31ന് മുന്‍പ് മാര്‍പാപ്പയെ വധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ഭീഷണിക്കത്ത് വത്തിക്കാന് ലഭിച്ചെന്ന വാര്‍ത്ത ഒരു ഇറ്റാലിയന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജര്‍മന്‍ ഭാഷയില്‍ എഴുതിയ കത്ത് 2011 ഡിസംബര്‍ 30ന് വത്തിക്കാനില്‍ ലഭിച്ചതായാണ് പത്രം പറയുന്നത്. എന്നാല്‍ കത്ത് അയച്ചതാരെന്ന് വ്യക്‌തമായിട്ടില്ല.
ഊമക്കത്ത് വത്തിക്കാനില്‍ ലഭിച്ചതോടെ കൂരിയന്‍ കര്‍ദ്ദിനാള്‍ ഡാരിയോ കാസ്ട്രിലോണ്‍ ഹോയോസ് ഭീഷണിയെപ്പറ്റി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും പത്രവാര്‍ത്തയില്‍ പറയുന്നു. മാര്‍പാപ്പയുടെ സുരക്ഷ അത്യധികം വര്‍ധിപ്പിച്ചതായും ഒരു വത്തിക്കാന്‍ വക്‌താവിനെ ഉദ്ധരിച്ച് പത്രം വെളിപ്പെടുത്തുന്നു. ജര്‍മന്‍ മാധ്യമങ്ങളില്‍ സംഭവം വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു.