ഒബാമ ശമ്പളത്തിന്റെ അഞ്ചു ശതമാനം തിരിച്ചടയ്ക്കും

Webdunia
വ്യാഴം, 4 ഏപ്രില്‍ 2013 (17:15 IST)
PRO
PRO
യു എസ് പ്രസിഡന്റ് ബരാക് ഒബാമ ശമ്പളത്തിന്റെ അഞ്ചു ശതമാനം ട്രഷറിയിലേക്ക് തിരിച്ചടയ്ക്കും. ഭരണച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വയം എടുത്ത തീരുമാനമാണിത്. മാര്‍ച്ച് മുതല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ ശമ്പളത്തിന്റെ അഞ്ച് ശതമാനം ട്രഷറിയില്‍ തിരിച്ചടയ്ക്കാണ് തീരുമാനം.

പ്രതിവര്‍ഷം നാല് ലക്ഷം ഡോളറാണ് ഒബാമയുടെ ശമ്പളം. ഇതിന്റെ അഞ്ചു ശതമാനം കണക്കാക്കുമ്പോള്‍ പ്രതിമാസം 1700 ഡോളറില്‍ താഴെ തുക തിരിച്ചാല്‍ മതിയാകും. സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ജീവക്കാര്‍ നടത്തുന്ന ത്യാഗത്തില്‍ പങ്കുചേരുന്നതിനാണ് നടപടിയെന്ന് ഒബാമ വ്യക്തമാക്കി.