അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചീഫ് ടെക്നോളജി ഓഫിസര്‍ അനീഷ് ചോപ്ര വൈറ്റ് ഹൌസ് വിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജനാണ് അദ്ദേഹം. അനീഷ് ചോപ്ര സ്ഥാനമൊഴിയുന്ന കാര്യം ഒബാമ തന്നെയാണ് അറിയിച്ചത്.
ഒബാമ ഭരണകൂടത്തിലെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന ഇന്ത്യന്‍ വംശജനാണ് അനീഷ് ചോപ്ര. എന്നാല്‍ അദ്ദേഹം സ്ഥാനമൊഴിയുന്നതിന്റെ കാരണം വ്യക്തമല്ല.
അമേരിക്കയുടെ വിവരസാങ്കേതിക രംഗത്ത് അനീഷ് ചോപ്ര നല്‍കിയ സംഭാവനകള്‍ക്ക് ഒബാമ നന്ദി രേഖപ്പെടുത്തി. രാജ്യത്ത് ഐ ടിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ അനീഷ് ചോപ്ര നല്‍കിയ സംഭാവനകള്‍ നിര്‍ണ്ണായകമാണെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു.