ഒബാമയുടെ അത്താഴ വിരുന്നുകളില്‍ ഏറ്റവും ചെലവേറിയത് മന്‍‌മോഹന്‍ സിംഗിന്

Webdunia
വ്യാഴം, 13 ഫെബ്രുവരി 2014 (12:06 IST)
PTI
യുഎസ് പ്രസിഡന്റ് ബാറക് ഒബാമയുടെ അത്താഴ വിരുന്നുകളില്‍ ഏറ്റവും ചെലവേറിയത് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നല്‍കിയതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍.

2009 നവംബര്‍ 24ന് മന്‍മോഹന്‍ സിംഗിന് നല്‍കിയ അത്താഴ വിരുന്നിനായി ഒബാമ ഭരണകുടം ചെലവാക്കിയത് 572,187.36 ഡോളറാണ്. അതായത് 35527113.18 രൂപ (മൂന്നര കോടി രൂപയിലേറെ). യുഎസ് പ്രസിഡണ്ടായ ശേഷം ഒബാമ നല്‍കിയ ആദ്യ അഞ്ച് അത്താഴ വിരുന്നുകള്‍ക്ക് മാത്രം ചെലവാക്കിയത് 1.55 മില്യണ്‍ ഡോളറാണ്.

അതായത് 93135000 (ഒന്‍പത് കോടി രൂപക്ക് മുകളില്‍). ഫ്രീഡം ഓഫ് ഇന്‍ഫോര്‍മേഷന്‍ നിയമ പ്രകാരം സിബിഎസ് ന്യൂസാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് ഒബാമയുടെ അത്താഴ വിരുന്നുകളുടെ ചെലവിന്റെ കണക്കുകള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.