എന്തുചെയ്യണമെന്നും ആരുടേതാണെന്നും അറിയാതെ കോടിക്കണക്കിന് രൂപ എയര്‍പോര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുന്നു. ഏകദേശം 16 ബില്ല്യണ്‍ യൂറോയാണ് മോസ്കോയിലെ എയര്‍പോര്‍ട്ടില്‍ ഉടമസ്ഥനാരെന്നറിയാതെ ഇരിക്കുന്നത്.
കസ്റ്റംസും എയര്‍പോര്‍ട്ട് അധികൃതരും വലിയ സുരക്ഷ നല്‍കിയിരിക്കുന്ന ഈ പണക്കൂന അധികൃതര്‍ക്കും തലവേദനായിരിക്കുകയാണ്. സദ്ദാം ഹുസൈന്റെ രഹസ്യ സമ്പാദ്യമാണിതെന്നും എന്നാല്‍ കേണല്‍ ഗദ്ദാഫിയുടെ സമ്പാദ്യമാണെന്നുമൊക്കെ അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്.
2 007 ലാണ് 200 മരപ്പെട്ടികളായി നൂറിന്റെ യൂറോക്കെട്ടുകള്‍ എത്തിയത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മോസ്കോയിലെ വിമാനത്താവളത്തിലേക്കെത്തിയ ഈ കാര്‍ഗോ മേല്‍വിലാസമില്ലാതെയാണ് എത്തിയത്.
ഇറാന്‍ സ്വദേശിയാണ് പണം അയച്ചിരിക്കുന്നത്. ചില ജീവ കാരുണ്യസംഘടനകള്‍ ആ പണം തങ്ങള്‍ക്ക് അയച്ചതാണെന്ന് അവകാശപ്പെട്ട് എത്തിയെങ്കിലും വാദം തെളിയിക്കാന്‍ അവര്‍ക്കും കഴിഞ്ഞില്ല.