ഉക്രൈനില്‍ ചെറുവിമാനം തകര്‍ന്ന് വൈമാനികര്‍ കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (12:28 IST)
PRO
ഉക്രൈനില്‍ ചെറു വിമാനം തകര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. ചെറു പരിശീലനവിമാനം തീപ്പിടിച്ചു തകര്‍ന്ന് വീഴുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹായിയായ എഞ്ചിനീയറും മരിച്ചു. ഉക്രയിനിലെ കോളമ്യ നഗരത്തിനുമുകളില്‍ വെച്ചായിരുന്നു അപകടം. ആള്‍താമസമുള്ള സ്ഥലത്താണ് വിമാനം തകര്‍ന്നുവീണതെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന സോഡിയാക് വിഭാഗത്തില്‍പെട്ട വിമാനമാണിത്. അപകടത്തില്‍ വിമാനവും വൈമാനികരും പൂര്‍ണമായും കത്തിക്കരിഞ്ഞു പോയിരുന്നു.