ഭാര്യയുടെ സമ്മതമില്ലാതെ തന്നെ തുടര്‍ന്നും എത്ര വിവാഹങ്ങള്‍ വേണമെങ്കിലും കഴിക്കാന്‍ കെനിയയിലെ പുരുഷന്മാര്‍ക്ക് ഇനി സാധിക്കും. പുരുഷന് എത്ര ഭാര്യമാര്‍ വേണമെങ്കിലും ആകാം എന്നതിന് നിയമസാധുത ലഭിക്കുകയാണ്. രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം പ്രകാരമാണിത്.
പുതിയ മാരേജ് ബില്‍ പ്രകാരം ഭര്‍ത്താവിന് വീണ്ടും വീണ്ടും വിവാഹം കഴിക്കാന്‍ ഭാര്യമാരുടെ സമ്മതം ആവശ്യമില്ല.
പുരുഷ എം പിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ വനിതാ എം പിമാര്‍ അതിനെ എതിര്‍ത്തു.