ഈജിപ്ഷ്യന്‍ താഴ്വരയില്‍ വീണ്ടും മമ്മികള്‍!

Webdunia
ചൊവ്വ, 29 ഏപ്രില്‍ 2014 (08:56 IST)
ഈജിപ്ഷ്യന്‍ താഴ്വരയില്‍ വീണ്ടും മമ്മികള്‍. പതിനെട്ടാം നൂറ്റാണ്ടിലെ ഫറവോമാരുടെ വംശവുമായി ബന്ധമുണ്ടെന്ന് കരുതുന്ന അന്‍പതോളം മമ്മികള്‍(ശവശരീരങ്ങള്‍)​ ഈജിപതില്‍നിന്ന് കണ്ടെത്തി. ഈജിപ്തിലെ ലക്സറില്‍ രാജാക്കന്‍മാരുടെ താഴ്‌വരയിലെ ഒരു വലിയ ശ്മശാനത്തില്‍ നിന്നുമാണ്  നവജാത ശിശുക്കളുടേതുള്‍പ്പെടെയുള്ള മമ്മികള്‍ കണ്ടെടുത്തത്. പുരാവസ്തു വകുപ്പ് മന്ത്രി മുഹമ്മദ് ഇബ്രാമാണ് ഇക്കാര്യം അറിയിച്ചത്.
 
മമ്മികളോടൊപ്പം മരം കൊണ്ട് നിര്‍മ്മിച്ച ശവപ്പെട്ടികളും,​ മുഖ ആവരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. കണ്ടെടുത്ത മമ്മികള്‍ 1567ബിസിയിലും 1085 ബി.സിയിലും ഇടയ്ക്കുള്ള വംശങ്ങളുടേതാകാമെന്നാണ് നിഗമനം.

കണ്ടെടുത്തവയില്‍  അക്കാലത്തെ രാജകുമാരന്‍മാരുടെയും രാജകുമാരിമാരുടെയും മമ്മികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇത്തരത്തിലുള്ള മമ്മികള്‍ മുന്‍വര്‍ഷങ്ങളിലും കണ്ടെടുത്തിട്ടുണ്ട്.  ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ സ്വിറ്റ്സര്‍ലന്റില്‍ നിന്നുള്ള ബേസല്‍ യൂണിവേഴ്സിറ്റി താഴ്വരയില്‍ പര്യവേക്ഷണം നടത്തുന്നത്.