ഈജിപ്തില്‍ സംഘര്‍ഷം വ്യാപകം: 70 പേര്‍ കൊല്ലപ്പെട്ടു

ശനി, 27 ജൂലൈ 2013 (17:02 IST)
PRO
പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയുടെ അനുകൂലികള്‍ക്കു നേരെ സുരക്ഷാ സൈനികര്‍ നടത്തിയ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുവാനാണ് സാധ്യത.

പരുക്കേല്‍പ്പിക്കുകയല്ലായിരുന്നു ലക്ഷ്യമെന്നും കൊലപ്പെടുത്താനായി തന്നെയാണ്‌ വെടിയുതിര്‍ത്തതെന്നും പാര്‍ട്ടി വക്‌താവ്‌ ഗെഹാദ്‌ എല്‍ - ഹദ്ദാദ്‌ പറഞ്ഞു. മുര്‍സിയെ പുറത്താക്കിയതിനെതിരെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ഈ‍ജിപ്‌തില്‍ തുടരുകയാണ്‌.

എന്നാല്‍ ആക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടെന്നും 4,500 പേര്‍ക്ക്‌ പരുക്കേറ്റെന്നുമാണ്‌ രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

വെബ്ദുനിയ വായിക്കുക