ഇറാന് ആണവായുധം വേണ്ട: നെജാദ്

Webdunia
ഇറാന്‍ ആണവായുധങ്ങള്‍ക്ക് എതിരാണെന്ന് പ്രസിഡന്‍റ് മഹ്‌മുദ് അഹമ്മദിനെജാദ്. ബ്രിട്ടീഷ് ടെലിവിഷന്‍റെ ചാനല്‍ ഫോറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

ഇറാന് ബോംബ് നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്നും അഹമ്മദിനെജാദ് പറഞ്ഞു. ഇറാഖിലെ ബസ്രയില്‍ നിന്ന് ബ്രിട്ടീഷ് സേനയെ പിന്‍‌വലിക്കാനുള്ള തീരുമാനത്തെ അഹമ്മദിനെജാദ് പ്രകീര്‍ത്തിച്ചു. ഇത് ശുഭ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറാഖില്‍ അസ്ഥിരത സൃഷ്ടിക്കുന്നതില്‍ ഇറാന് താല്പര്യമില്ലെന്നും അഹമ്മദിനെജാദ് പറഞ്ഞു. അതിനിടെ , ഇറാഖില്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. ഇറാനില്‍ ഇന്ന് ഇറാഖിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് വെളിപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്‍റ് ബുഷിന്‍റെ ഇറാഖ് നയത്തെ തുടര്‍ന്ന് ഇറാഖില്‍ പുരോഗതി ഉണ്ടെന്നും റൈസ് അഭിപ്രായപ്പെട്ടു. എന്നാല്‍, ഇറാഖിന് ശേഷം ഇറാന് നേരെ അമേരിക്ക തിരിഞ്ഞാല്‍ അമേരിക്കയ്ക്ക് ദുഖിക്കേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.