ഇറാനില്‍ 22 പേരെ കൂട്ട വധശിക്ഷയ്ക്ക് വിധേയമാക്കി

Webdunia
ബുധന്‍, 27 മെയ് 2015 (09:39 IST)
ഇറാനില്‍ വീണ്ടും കൂട്ട വധശിക്ഷ നടപ്പാക്കി. മയക്കുമരുന്ന് കടത്ത് കേസില്‍ തടവിലായിരുന്ന 22 പേരെയാണ് കഴിഞ്ഞദിവസം തൂക്കി കൊന്നത്.
 
വടക്കന്‍ ഇറാഖിലെ കരാഗിലുള്ള ഗീസല്‍ ഹസാര്‍ ജയിലില്‍ വെച്ച് ആയിരുന്നു വധശിക്ഷ നടപ്പാക്കിയത്.  ഇക്കാര്യം ഇറാനിലെ മനുഷ്യാവകാശ സംഘടനയാണ് പുറത്തു വിട്ടത്.
 
അതേസമയം, തടവിലായിരുന്ന 22 പേരെയും നിര്‍ബന്ധിപ്പിച്ച് കുറ്റം സമ്മതിപ്പിച്ചതിനു ശേഷമാണ് കൂട്ട വധശിക്ഷ നടപ്പാക്കിയതെന്ന് ഇറാനിലെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.