ഇറാഖില്‍ സുന്നികള്‍ക്ക് നേരെ നടന്ന ബോംബാക്രമാണത്തില്‍ 30 മരണം. തലസ്ഥാനമായ ബാഗ്ദാദിന് വടക്ക് സുന്നി ആരാധനാലയത്തിനു മുന്നില്‍ നടന്ന ഇരട്ട സ്‌ഫോടനങ്ങളിലാണ് 30 പേര്‍ കൊല്ലപ്പെട്ടത്.
സുന്നി ഭൂരിപക്ഷ മേഖലയായ ബുഖുബായിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ 24 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബഖുബയിലെ അല്‍-സലാം പള്ളിക്കു മുന്നിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. സുന്നി-ഷിയാ വിഭാഗങ്ങളുടെ സംയുക്ത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിശ്വാസികളെ ലക്ഷ്യംവച്ചാണ് ആക്രമണം ഉണ്ടായത്.
ഇറാഖില്‍ കഴിഞ്ഞ കുറെ മാസങ്ങളായി സുന്നി-ഷിയാ വിഭാഗങ്ങല്‍ തമ്മില്‍ കടുത്ത സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്.