ഇന്റര്‍നെറ്റിലെ വെറുക്കപ്പെട്ടവന്‍ അറസ്റ്റില്‍

Webdunia
ശനി, 25 ജനുവരി 2014 (11:40 IST)
PRO
ഇന്റര്‍നെറ്റിലെ വെറുക്കപ്പെട്ടവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്റര്‍നെറ്റ് ലോകത്ത് വെറുക്കപ്പെട്ടവന്‍ എന്ന് വിളിപ്പേരുള്ള ഹണ്‍ഡര്‍ മൂറിനെ എഫ്ബിഐ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഈസ്എനിവണ്‍അപ് എന്ന തന്റെ വെബ്‌സൈറ്റില്‍ ആളുകളുടെ ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് അതിലുള്ള നഗ്നമായ ചിത്രങ്ങളും മറ്റും എടുത്ത് പ്രസിദ്ധപ്പെടുത്തുകയായിരുന്ന് ഇയാളുടെ വിനോദം. ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ച ചാള്‍സ് ഇവന്‍സിനെയും എഫ്ബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവാന്‍സായിരുന്നു മൂറിന് വേണ്ടി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിരുന്നത്. ഇതിന് ഇയാള്‍ക്ക് മൂര്‍ പണവും നല്‍കിയിരുന്നു. കൂടുതലായും ഗൂഗിള്‍, യാഹു അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

2010 മുതല്‍ 2012 വരെ ഇയാള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന വെബ്‌സൈറ്റില്‍ പെണ്‍കുട്ടികളുടെയും മറ്റും അനുവാദം കൂടാതെയുള്ള നഗ്ന ചിത്രങ്ങളായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്.