ഇന്ത്യൻ ടെലിവിഷൻ പരിപാടികൾക്ക് പാകിസ്ഥാൻ ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. ലാഹോര്‍ ഹൈക്കോടതിയാണ് വിലക്ക് നീക്കിയത്.
ആഗോളവൽകരണത്തിന്റെ ഈ കാലഘട്ടത്തിൽ ഇത്തരം നിരോധനങ്ങൾക്ക് പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ വിദേശ ടെലിവിഷൻ പരിപാടികൾ ഒഴിവാക്കേണ്ടതാണെന്നും വ്യക്തമാക്കുകയായിരുന്നു.
പാകിസ്ഥാൻ ഇലക്‍ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റിയാണ് (പെമ്റ) ഇന്ത്യന്‍ ടെലിവിഷൻ പരിപാടികൾക്ക് വിലക്കേര്‍പ്പെടുത്തിയത്.