ഇന്ത്യയോട് പ്രതികാരം ചെയ്യണം: ഹാഫിസ് സയീദ്

Webdunia
തിങ്കള്‍, 30 ജനുവരി 2012 (15:37 IST)
ഇന്ത്യയോടു പ്രതികാരം ചെയ്യാന്‍ ജമാഅത്തുദ്ദഅവ തലവന്‍ ഹാഫിസ് സയീദ് ആഹ്വാനം ചെയ്തു. കശ്മീരിന്റെ വിമോചനത്തിനായി പ്രവര്‍ത്തിക്കണം എന്നും
സയീദ് പറഞ്ഞു.

പാകിസ്ഥാനെ പ്രതിരോധിക്കണമെന്നും പാക-യു എസ് ബന്ധം പുനരവലോകനം ചെയ്യണമെന്നും സയീദ് ആവശ്യപ്പെട്ടു. പാകിസ്ഥാനെ ആക്രമിച്ചാല്‍ അമേരിക്കയുടെ നാശമായിരിക്കും ഫലം എന്നും അഭിപ്രായപ്പെട്ടു.

നാല്‍പതോളം മത, രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സയീദ്.