ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവാരമില്ലായ്മയാണ് രാജ്യത്ത് ബലാത്സംഗം വര്‍ധിക്കാന്‍ കാരണമെന്ന് ചൈന. സര്‍ക്കാരിന്റെ മുഖപത്രമായ 'ഗ്ലോബല്‍ ടൈംസ്' ആണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കഴിവുകേടാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് സ്വയം അഭിമാനിക്കുന്ന ഇന്ത്യ നാണംകെടുകയാണ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചെറുക്കാനും അവസാനിപ്പിക്കാനും ഇന്ത്യയിലെ നിയമങ്ങള്‍ അപര്യാപ്തമാണെന്നും പത്രം വിലയിരുത്തുന്നു.
സ്ത്രീകള്‍ക്കെതിരായ വേര്‍തിരിവ് ഇന്ത്യയില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. ഒപ്പം നിയമത്തിന്റെ അപര്യാപ്തതയും. ഈ രണ്ട് കാരണങ്ങളാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്.
ഡല്‍ഹി കൂട്ടമാനഭംഗവും സ്വിസ് വനിതയെ പീഡിപ്പിച്ചതും ചൈനയില്‍ വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.