ഇന്ത്യക്കാര്‍ വിജയകഥകളില്‍ മതിമറന്നു പോകരുത്; ഫിജി മുന്‍ പ്രധാനമന്ത്രി

Webdunia
ബുധന്‍, 13 നവം‌ബര്‍ 2013 (21:05 IST)
PRO
വിജയകഥകളില്‍ മതിമറന്നുപോകാതിരിക്കാന്‍ ഇന്ത്യക്കാര്‍ ശ്രദ്ധിക്കണമെന്ന് ഫിജിയിലെ മുന്‍പ്രധാനമന്ത്രിയും ഇന്ത്യന്‍വംശജനുമായ മഹേന്ദ്രചൗധരി.

സിഡ്‌നിയില്‍ നടക്കുന്ന പ്രവാസി ഭാരതീയദിവസിന്റെ ഏഴാമത് മേഖലാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലായിടത്തും ഇത്തരം വിജയങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ചൗധരി പറഞ്ഞു. ഇന്ത്യന്‍പ്രവാസികളുടെ ഇത്തരം കൂട്ടായ്മകള്‍ സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ ചൗധരി, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഫിജി നിരന്തരം ശ്രമിക്കാറുണ്ടെന്നും വ്യക്തമാക്കി.

ലേബര്‍പാര്‍ട്ടിയുടെ നേതാവായ ചൗധരി 1999-ലാണ് ഫിജിയിലെ ആദ്യ ഇന്ത്യന്‍വംശജനായ പ്രധാനമന്ത്രിയായത്. ഒരുവര്‍ഷത്തിന് ശേഷം അട്ടിമറിയെത്തുടര്‍ന്ന് സ്ഥാനഭ്രഷ്ടനായി.