പാകിസ്ഥാനിലെ പെഷവാറിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 39 മരണം. ഖൈബര്‍ പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ ക്വിസ ഖവാനി ബസാറില്‍ ഞായറാഴ്ചയാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തില്‍ ആറ് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. സ്ഫോടനത്തില്‍ 80 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ മേഖലയിലുണ്ടായ മൂന്നാമത്തെ സ്ഫോടനമാണിത്. 19 കടകളും ആറ് കാറുകളും സ്ഫോടനത്തില്‍ തകര്‍ന്നു. തുടര്‍ച്ചയായി രണ്ട് സ്ഫോടനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പൊലീസ് ഇത് നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പെഷവാറിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ 81 പേരും സ്വകാര്യ ബസ്സിലുണ്ടായ സ്ഫോടനത്തില്‍ 19 പേരും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിനു പിന്നിലും പാക് താലിബാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.