അസ്ഥികൂടങ്ങള്‍ കൊണ്ടൊരു ക്രിസ്ത്യന്‍ പള്ളി!!!

Webdunia
ബുധന്‍, 19 മാര്‍ച്ച് 2014 (09:39 IST)
PRO
അസ്ഥികൂടങ്ങളും എല്ലിന്‍‌കഷ്ണങ്ങളും കൊണ്ട് പണിത ക്രിസ്ത്യന്‍ പള്ളി. പോളണ്ടിലെ ഈ പള്ളിയുടെ പുറത്തെ ശാന്തതയും പ്രൗഢിയും അത്രക്ക് ഗംഭീരമാണ്. എന്നാല്‍ അകത്തേക്ക് കടന്നാല്‍ മനുഷ്യജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ഒരുനിമിഷം ചിന്തിച്ചുപോകും.

പോളണ്ടിലെ സെര്‍മ്ന നഗരത്തിലുള്ള കാപ്ലി സാസെക്ക എന്ന ചാപ്പലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ആയിരക്കണക്കിന് മനുഷ്യാസ്ഥികളും തലയോട്ടികളും കൊണ്ടാണ് കൊച്ചുദേവാലയത്തിന്‍െറ മച്ചും ചുവരുകളും അണിയിച്ചൊരുക്കിയിരിക്കുന്നത്.

3,000 ഓളം മനുഷ്യരുടെ അസ്ഥികളുണ്ടിവിടെ. യുദ്ധങ്ങളില്‍ പിടഞ്ഞുവീണവര്‍,
പ്ളാഗ്, കോളറ പോലുള്ള മാരക രോഗങ്ങളില്‍ മരിച്ചവര്‍ എന്നിവരുടെ അസ്ഥികൂടങ്ങള്‍ ഇവിടെയുണ്ട്. വാക്ളാവ് തൊമാസിക് എന്ന പുരോഹിതനാണ് ഈ പള്ളി നിര്‍മ്മിച്ചത്.