അസഹ്യമായ പുക: ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് സിംഗപ്പൂര്‍

Webdunia
വ്യാഴം, 20 ജൂണ്‍ 2013 (15:07 IST)
WD
WD
ഇന്‍ഡോനേഷ്യയില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് സൃഷ്ടിച്ച പുക അസഹ്യമായത് മൂലം സിംഗപ്പൂരില്‍ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

കാട്ടുതീ നിയന്ത്രിക്കാന്‍ ഇന്‍ഡോനേഷ്യ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് സിംഗപ്പൂര്‍ കുറ്റപ്പെടുത്തി. അതേസമയം സിംഗപ്പൂരിലെ വ്യവസായികള്‍ ഇന്‍ഡോനേഷ്യയില്‍ വാങ്ങിക്കൂട്ടിയ തോട്ടങ്ങള്‍ വൃത്തിയാക്കാന്‍ അവര്‍ തന്നെയാണ് തീയിട്ടതെന്ന് ഇന്‍ഡോനേഷ്യ തിരിച്ചടിച്ചു.

രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്ന തരത്തില്‍ ആരോപണങ്ങള്‍ വളരുകയാണ്. തങ്ങളുടെ പൗരന്മാരുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കുകയില്ലെന്ന് സിംഗപ്പൂര്‍ വ്യക്തമാക്കി

പുക അസഹ്യമായതിനെ തുടര്‍ന്ന് തെക്കന്‍ മലേഷ്യയില്‍ 200 സ്കൂളുകള്‍ അടച്ചിട്ടു. കനത്ത പുക കാരണം വിമാനയാത്രയും ഭീഷണിയിലായി.