അല്‍ഫോണ്‍സോ മാമ്പഴത്തിനും അഞ്ച് ഇന്ത്യന്‍ പച്ചക്കറി ഇനങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന്റെ നിരോധനം. മുമ്പ് ഇറക്കുമതി ചെയ്ത പച്ചക്കറികളിലും മാങ്ങയിലും കീടബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന അല്‍ഫോണ്‍സോ മാമ്പഴത്തിനു പുറമെ പടവലം, പാവക്ക, വഴുതന, ചേന എന്നീ നാലിനം പച്ചക്കറികള്‍ക്കാണ് നിരോധനം. നിരോധനം മെയ് ഒന്നിന് പ്രാബല്യത്തില്‍ വരും.
ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ പരിശോധന കൂടാതെയാണ് കയറ്റിവിടുന്നതെന്നും ഇവയ്‌ക്കൊപ്പം എത്തുന്ന കീടങ്ങള്‍ വന്‍ നാശനഷ്‌നം വരുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അടുത്ത വര്‍ഷം ഡിസംബര്‍ വരെയാണ് വിലക്ക്. ഇതിനു ശേഷം പരിശോധനകളെ തുടര്‍ന്നു മാത്രമെ ഇവയുടെ നിരോധനം നീക്കിയേക്കാം.
ഇന്ത്യയില്‍നിന്ന് കയറ്റിയയക്കുന്ന വിഭവങ്ങളില്‍ നിരോധനം മൂലം അഞ്ച് ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കീടബാധയെ തുടര്‍ന്ന് പച്ചക്കറികളും മാങ്ങയും ഇറക്കുമതി ചെയ്യുന്നതില്‍ നിരോധനം എര്‍പ്പെടുത്തിയ നടപടി ഇന്ത്യന്‍ വിപണിയെ ബാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക പടരുന്നുണ്ട്.