അല്‍ക്വയ്‌ദയുടെ അക്രമഭീഷണിയെ തുടര്‍ന്ന് ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ഹീത്രു വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. വനിതാ ചാവേറിനെ ഉപയോഗിച്ചുകൊണ്ട് വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്തുന്നതുള്‍പ്പെടെയുള്ള ആക്രമണ പദ്ധതികള്‍ അല്‍ക്വയ്‌ദ ആസൂത്രണം ചെയ്യുന്നുവെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.
ശസ്ത്രക്രിയയിലൂടെ സ്തനങ്ങള്‍ക്കുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ച വനിത സ്‌ഫോടനം നടത്തുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി മാത്രമാണ് വിമാനത്താവളത്തിലേക്ക് കടത്തിവിടുന്നത്.
വിമാനത്താവളത്തില്‍ എത്തുന്ന സ്ത്രീകളെ പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. വേനല്‍ അവധിയിലായതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.