അമേരിക്ക വനിതാ പ്രസിഡന്‍റിന് തയ്യാറാണെന്ന് മിഷേല്‍ ഒബാമ

Webdunia
ഞായര്‍, 18 ഓഗസ്റ്റ് 2013 (17:09 IST)
PRO
അമേരിക്ക വനിതാ പ്രസിഡന്‍റിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. എന്നാല്‍ മുന്‍ പ്രഥമവനിത ഹില്ലരി ക്ലിന്‍റന്റെ സാധ്യതയെക്കുറിച്ച് മിഷേല്‍ സംസാരിച്ചില്ല.

രാജ്യത്തെ നയിക്കാന്‍ പറ്റിയ വനിത ആരെന്ന ചോദ്യത്തിനാണ് ഇനി മറുപടി ലഭിക്കേണ്ടത് എന്നായിരുന്നു മിഷേലിന്റെ പ്രതികരണം. താന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി.