അമേരിക്കന്‍, ബ്രിട്ടന്‍ പൌരന്‍‌മാരോട് യമന്‍ വിടാന്‍ നിര്‍ദേശം

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2013 (11:27 IST)
PRO
PRO
അമേരിക്കയുടെയും ബ്രിട്ടന്റെയും പൌരന്‍‌മാരോട് യമന്‍ വിടാന്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയവും ബ്രിട്ടന്‍ അധികൃതരും നിര്‍ദേശം നല്‍കി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും ഈ നടപടി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഉത്തര ആഫ്രിക്കയിലേയും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.

ഇരുപതോളം എംബസികളും കോണ്‍സുലേറ്റുകളുമാണ് അടച്ചത്. അമേരിക്കയെ ലക്ഷ്യം വച്ച് അല്‍ഖ്വയ്ദ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് മറ്റ് രാജ്യങ്ങളിലെ നയതന്ത്രപരിപാടികള്‍ ഉപേക്ഷിക്കാന്‍ അമേരിക്ക തീരുമാനിച്ചത്.

അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെയും യെമനിലെ സംഘടനാത്തലവന്‍ നാസര്‍ അല്‍ വുഹൈസിയുടെയും ടെലിഫോണ്‍ സംഭാഷണം ചോര്‍ന്നതിലൂടെയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി തീവ്രവാദ ആക്രമണ സാധ്യത അറിഞ്ഞതെന്നാണ് അഭ്യൂഹം.