അഫ്ഗാന്‍: ബോട്ട് മുങ്ങി 60 മരണം

Webdunia
ഞായര്‍, 3 ജൂണ്‍ 2007 (14:52 IST)
അഫ്ഗാനിസ്ഥാനില്‍ കടത്ത് ബോട്ട് മുങ്ങി 60 പേര്‍ മരിച്ചു. മരിച്ചവരില്‍ താലിബാന്‍ ഭീകരത്ധം പെടുന്നു.

ഹെല്‍മന്ദ് പ്രവിശ്യയിലാണ് സംഭവം. പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയതാണിത്. മരിച്ചവരില്‍ സിവിലിയന്മാത്ധടെയും തീവ്രവാദികളുടെയും എണ്ണം എത്രയെന്ന് കണ്ടെത്താന്‍ അഫ്ഗാന്‍ സൈന്യം ശ്രമം തുടങ്ങിയിട്ടുണ്ട്.

ഹെല്‍മന്ദ് നദി മുറിച്ച് കടക്കവെ ആണ് ബോട്ട് മുങ്ങിയത്. താലിബാന്‍ ഭീകരത്ധടെ ശക്തി കേന്ദ്രമാണ് ഹെല്‍മന്ദ് പ്രവിശ്യ. ലോകത്ത് ഏറ്റവും കൂടുതല്‍ കറുപ്പ് ഉല്‍പാദനം നടക്കുന്നതും ഇവിടെയാണ്.