നവംബറിലെ മുംബൈ ഭീകരാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാനായി ഇന്ത്യയിലെക്ക് അന്വേഷണ സംഘത്തെ അയക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി.
പാക് അന്വേഷകര്‍ക്ക് ഇന്ത്യയില്‍ അന്വേഷണാനുമതി നല്‍കാമെന്ന് ഇന്ത്യ അറിയിച്ചതായി അടുത്തിടെ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹാള്‍ബ്രൂക് പാക് നേതാക്കളോട് വ്യക്തമാക്കിയിരുന്നുവെന്നും ഗിലാനി പറഞ്ഞു.
അന്വേഷണത്തിനായി ഫെഡറല്‍ അന്വേഷണ സംഘത്തെ ഇന്ത്യയിലേക്ക് അയക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഗിലാനി വ്യക്തമാക്കി.
മുംബൈ ആക്രമണത്തിനു ശേഷം ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാനിലെ ഫെഡറല്‍ അന്വേഷണ എജന്‍സി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ സംഘം പാക് പങ്കിനെക്കുറിച്ച് ഇന്ത്യയോട് കൂടുതല്‍ തെളിവ് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.