സ്കൂള്‍ മീറ്റില്‍ കേരളം നേടിയത്

തിങ്കള്‍, 12 ജനുവരി 2009 (11:29 IST)
PTI
അമ്പത്തിനാലാം ദേശീയ സ്കൂള്‍ മീറ്റില്‍ പന്ത്രണ്ടാമത് തവണവും ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ കേരള ടീമിന്‍റെ ചരിത്ര നേട്ടത്തെ കേരളം കൊണ്ടാടുകയാണ്. 47 സ്വര്‍ണവും 21 വെള്ളിയും 23 വെങ്കലവും ഉള്‍‌പ്പെടെ 91 മെഡലുകളാണ് കേരളാ ടീം തൂത്തുവാരിയത്.


അമ്പത്തിനാലാം ദേശീയ സ്കൂള്‍ മീറ്റില്‍ പന്ത്രണ്ടാമത് തവണവും ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ കേരള ടീമിന്റെ ചരിത്ര നേട്ടത്തെ കേരളം കൊണ്ടാടുകയാണ്. 47 സ്വര്‍ണവും 21 വെള്ളിയും 23 വെങ്കലവും ഉള്‍‌പ്പെടെ 91 മെഡലുകളാണ് കേരളാ ടീം തൂത്തുവാരിയത്.

മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന ഈ ചരിത്ര വിജയത്തില്‍ കേരളം നേടിയെടുത്തത് എന്തൊക്കെ?

പന്ത്രണ്ടാം തവണയും കേരളത്തിന്‌ ഓവറോള്‍ കിരീടം.
കേരളം നേടിയെടുത്തത് 354.44 പോയിന്റ്‌.
ഇ.എം. ഇന്ദുലേഖയുടെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്
എം.എം. ശ്രീരാജ്, വികാസ് ചന്ദ്രന്‍ എന്നിവര്‍ ചാമ്പ്യന്മാര്‍
മീറ്റില്‍ ട്രിപ്പിള്‍ നേടുന്ന ഏകമലയാളി താരമായി എം.ഡി. താര
മീറ്റില്‍ പിറന്ന 17 റെക്കോര്‍ഡുകളില്‍ 9 -ഉം കേരളത്തിന്
രണ്ടാം സ്ഥാനത്തെത്തിയ ഉത്തര്‍പ്രദേശിന് 10 സ്വര്‍ണം മാത്രം
ഹര്‍ഡില്‍സില്‍ ഏഴിനങ്ങളില്‍ ആറിലും കേരളത്തിന്‌ സ്വര്‍ണം.
റിലൈയില്‍ 4X 100 മീറ്ററില്‍ എല്ലാ സ്വര്‍ണവും ആതിഥേയര്‍ക്ക്‌.
റിലെ ഉള്‍പ്പടെ പങ്കെടുത്ത നാലിനങ്ങളിലും ഇന്ദുലേഖയ്ക്ക്‌ മീറ്റ്‌ റെക്കോര്‍ഡ്‌.
ഉഷ, പറളി സ്കൂളുകളുടെ തകര്‍പ്പന്‍ പ്രകടനം
കേരളത്തിന്റെ സ്വര്‍ണ്ണ മെഡല്‍ വേട്ട 42 -ല്‍ നിന്ന് 47 -ലേക്ക്
രണ്ടാം സ്ഥാനക്കാരായ ഉത്തര്‍‌പ്രദേശിന് വെറും 81 പോയിന്‍റ് മാത്രം

വെബ്ദുനിയ വായിക്കുക