ടെന്നീസിലെ രണ്ടു കാലത്തെ പ്രമുഖര്‍ തമ്മിലുള്ള പോരാട്ടത്തിന്‍റെ ആവേശത്തിലാണ് ക്വാലലമ്പൂര്‍. എക്കാലത്തെയും മികച്ച ഹീറോകളില്‍ പെടുന്ന മുന്‍ ഒന്നാം നമ്പര്‍ പീറ്റ് സമ്പ്രാസും പുതു തലമുറയിലെ ഒന്നാം നമ്പര്‍ റോജര്‍ ഫെഡററും തമ്മിലാണ് മല്‍സരം.
മലേഷ്യയുടെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായിട്ടാണ് ഈ പ്രദര്‍ശന മല്‍സരം സംഘടി പ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്ലാം കിരീടം പേരിലുള്ള സമ്പ്രാസിനെ നേരിടുന്നത് ചാരിതാര്‍ത്ഥ്യമുള്ള കാര്യമായി ഫെഡറര്‍ പറയുന്നു.
14 ഗ്രാന്‍ഡ്‌സ്ലാം ടൂര്‍മെന്റില്‍ കിരീടം നേടിയ സമ്പ്രാസിന്‍റെ റെക്കോഡിനൊപ്പമാകാന്‍ ഫെഡറര്‍ക്ക് വെറും നാലു കിരീടത്തിന്‍റെ ആവശ്യമേയുള്ളൂ. ഫെഡററും സമ്പ്രാസും തമ്മില്‍ അവസാനമായി ഏറ്റു മുട്ടിയത് 2001 ലായിരുന്നു.
അഞ്ചു സെറ്റ് നീണ്ട മല്‍സരത്തില്‍ അന്ന് വിജയം ഫെഡറര്‍ക്ക് ഒപ്പമായിരുന്നു. ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബില്‍ സമ്പ്രാസിന്‍റെ 31 തുടര്‍ വിജയങ്ങള്‍ എന്ന റെക്കോഡാണ് ഫെഡറര്‍ തകര്‍ത്തത്. നവംബര്‍ 22 നാണ് മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്.