ശീത ഒളിമ്പിക്‍സ് സോക്കിക്ക്

മഞ്ഞു മലകള്‍ കൊണ്ട് സമ്പന്നമായ റഷ്യയുടെ സോക്കിയ്‌ക്ക് ആഘോഷത്തിന്‍റെ രാവായിരുന്നു ബുധനാഴ്ച. 2014 ലെ ശീതകാല ഒളിമ്പിക്‍സിനു വേദിയാകുക സോക്കിയിലെ റഷ്യന്‍ റിസോര്‍ട്ടാണ്. ശീതകാല ഒളിമ്പിക്‍സിനു ആതിഥേയത്വം വഹിക്കാനുള്ള ദക്ഷിണ കൊറിയയുടെ മോഹത്തിനു കത്തിവച്ചാണ് സോക്കി മഞ്ഞു കായിക മേളയ്‌ക്കുള്ള വേദി ആയത്.

സോക്കിക്കൊപ്പം ദക്ഷിണ കൊറിയയുടെ പ്യോംഗ് ചാംഗും ഉണ്ടാ‍യിരുന്നു. എന്നാല്‍ നാലു വോട്ടിന്‍റെ വ്യത്യാസത്തില്‍ ശീത ഒളിമ്പിക്‍സ് അനുമതി റഷ്യന്‍ നഗരത്തിനു ലഭിച്ചു. ഗ്വാട്ടി മാലയില്‍ നടന്ന അന്തരാ‍ഷ്‌ട്ര ഒളിമ്പിക്ക് കമ്മറ്റിയുടെ യോഗത്തില്‍ റഷ്യന്‍ നഗരത്തിനു 51 വോട്ടു ലഭിച്ചു. 47 വോട്ടേ പ്യോംഗ് ചാംഗിനുലഭിച്ചുള്ളൂ.

ആതിഥേയത്വത്തിനായി നേരത്തെ ഓസ്ട്രേലിയന്‍ നഗരമായ സാല്‍‌സ് ബര്‍ഗും ഉണ്ടായിരുന്നെങ്കിലും ആദ്യ ഘട്ട വോട്ടെടുപ്പില്‍ തന്ന് അവര്‍ പുറത്തുപോയി. സോക്കിക്ക് വേദി ലഭിച്ചതില്‍ പ്രസിഡന്‍ഡ് വ്ലാഡിമര്‍ പുടീന്‍റെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. വേദി തീരുമാന ചടങ്ങില്‍ ഇംഗ്ലീഷ്, സ്പാനിഷ് ഫ്രഞ്ച് ഭാഷകളില്‍ അദ്ദേഹം വിശിഷ്‌ടാതിഥികളോട് സംസാരിച്ചു.

ഓസ്‌ട്രേലിയന്‍ ദക്ഷിനാഫ്രിക്കന്‍ നഗരങ്ങള്‍ വേദി സംബന്ധിച്ച കാര്യത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് പരാജയപ്പെടുന്നത്. നേരത്തെ 2010 ശൈത്യകാല ഒളിമ്പിക്സിനുള്ള വേദിയുടെ കര്യത്തിലും രണ്ടു രാജ്യങ്ങളും ലേലത്തിനുണ്ടായിരുന്നെങ്കിലും കനേഡിയന്‍ നഗരമായ വാന്‍‌കോവറിനാണ് വേദി ലഭിച്ചത്. കഴിഞ്ഞ ശൈത്യകാല ഒളിമ്പിക്‍സ് 2006 ല്‍ നടന്നത് ഇറ്റലിയിലെ ടൂറിനിലായിരുന്നു.

വെബ്ദുനിയ വായിക്കുക