ലോക ഫുട്ബോളിലെ മികച്ച താരങ്ങളുടെ പന്തുതട്ടലിനു വേദിയാകാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൌണ്‍. ക്രിക്കറ്റിന് ഒട്ടേറെ ആഭിമുഖ്യമുള്ള രാജ്യത്ത് ഇതിഹാസ നായാകനായ നെത്സണ്‍ മണ്ടേലെയുടെ എണ്‍പത്തൊമ്പതാം പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായിട്ടാണ് പ്രദര്‍ശന ഫുട്ബോളില്‍ പെലെ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ വീണ്ടും ജേഴ്‌സി അണിയുന്നത്.
കേപ് ടൌണിലെ ന്യൂ ലാന്‍ഡ് സ്റ്റേഡിയത്തില്‍ തെരഞ്ഞെടുത്ത ആഫ്രിക്കന്‍ ഇലവണും റെസ്റ്റ് ഓഫ് വേള്‍ഡ് ടീമും തമ്മിലാണ് മത്സരം. റെസ്റ്റ് ഓഫ് ദി വേള്‍ഡ് ടീമിനെ ഫുട്ബോള്‍ രാജാവ് പെലെയാണ് നയിക്കുക. ഹോളണ്ടിന്‍റെ എണ്‍പതുകളിലെ സുവര്‍ണ താരം റൂഡ് ഗുള്ളിറ്റ്, 1998 ലോകകപ്പ് നേടിയ ഫ്രഞ്ചു ടീമിന്‍റെ മിഡ്ഫീല്‍ഡര്‍ ക്രിസ്ത്യന്‍ കരേംബു എന്നിവരും കളിക്കും.
ആഫ്രിക്കന്‍ ടീമില്‍ മൂന്നു തവണ ആഫ്രിക്കന്‍ ഫുട്ബോളറായ കാമറൂണ്‍കാരനായ ബാഴ്‌സിലോണയുടെ സ്ട്രൈക്കര്‍ സാമുവല്‍ എറ്റു, ഘാനയുടെ അബീദി പെലെ എന്നിവര്‍ക്കൊപ്പം ലോക ഫുട്ബോളറായ ലൈബീരിയക്കാരന്‍ ജോര്‍ജ്ജ് വിയയും ലൈനപ്പിലുണ്ട്. റെസ്റ്റ് ഓഫ് വേള്‍ഡ് ടീമിനെ റോയ് ഹഡ്‌സണും ക്ലോഡ് ലി റോയിയും പരിശീലിപ്പിക്കുമ്പോള്‍ ജീന്‍ മംഗയും ജാമോ സോണയുമാണ് ആഫ്രിക്കന്‍ ടീമിന്‍റെ മാനേജര്‍മാര്‍.
90 മിനിറ്റു നീണ്ടു നില്‍ക്കുന്ന മത്സത്തിനായി ലോക ഫുട്ബോളെ അമ്പതിലധികം താരങ്ങളാണ് കളിക്കാന്‍ സമ്മതം അരുളിയിരിക്കുന്നത്. ലോകകപ്പ്, യൂറോപ്യന്‍ കപ്പ്, ആഫ്രിക്കന്‍ നാഷന്‍സ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ തുടങ്ങിയ മേജര്‍ ടൂര്‍ണമെന്‍റിലെ കളിക്കാരെയാണ് പ്രദര്‍ശന മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.