സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കിയിലെ ഇന്ത്യയുടെ പ്രകടനം പുതിയ പ്രതീക്ഷകള്‍ നല്‍കിയിരിക്കുകയാണ്. പുതിയ പരിശീലകനും തന്ത്രങ്ങള്‍ക്കും കീഴില്‍ ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ക്കു തയ്യാറാകുന്ന ഇന്ത്യന്‍ ടീമില്‍ ചില പഴയകാല പ്രതിഭകള്‍ക്കും അവസരം ലഭിക്കുന്നു.
ഇന്ത്യന്‍ ടീമിന്‍റെ മദ്ധ്യനിരക്കാരന്‍ വീരന്‍ രാസ്‌ക്വിനൊയാണ് ടീമില്‍ എത്തിയ പ്രമുഖന്‍. ലോകകപ്പിലെ ദയനീയ പരാജയത്തിനു ശേഷം വമ്പന്മാരില്‍ ചിലരെ പുതിയ ടീമില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ വീരനും സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 32 അംഗ സാധ്യതാ പട്ടികയിലാണ് വീരനും ഉള്‍പ്പെട്ടത്.
പുതിയ പരിശീലകനു കീഴില്‍ കളിക്കാന്‍ ത്രില്ലടിച്ചിരിക്കുന്ന വീരന്‍ പരിശീലകന്‍ ജാക്വിം കര്‍വാലോയുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. ജര്‍മ്മന്‍ ലോകകപ്പിനു ശേഷം വീരനെ ടീമിലേക്കു തിരിച്ചു വിളിച്ചിരുന്നില്ല. എന്നാല്‍ എന്നാല്‍ കര്‍വാലോ പഴയ താരങ്ങളേയും ടീമിലേക്കു പരിഗണിക്കുകയായിരുന്നു.
ആക്രമണം തന്നെ മികച്ച പ്രതിരോധം എന്ന തന്ത്രമായിരുന്നു കര്‍വാലോയുടേത്. അതു കൊണ്ട് തന്നെ മികച്ച ആക്രമണം കെട്ടഴിച്ചതിലൂടേയാണ് അസ്ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടാന്‍ കാരണമായത്. ബെല്‍ജിയത്തില്‍ ജൂണ്‍ 23 മുതല്‍ ജൂലയ് 1 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍.