ചെമ്മീൻ പരിപ്പുവട കഴിച്ചിട്ടുണ്ടോ ? ഒന്ന് കഴിച്ചുനോക്കണം !

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (18:51 IST)
പരിപ്പുവട കഴിച്ചിട്ടില്ലാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല. അത്രക്ക് സ്വീകാര്യമായ ഒരു നാടൻ പലഹാരമാണ് പരിപ്പുവട. നാട്ടിലെ ചായക്കടകളിലെ എല്ലാം ഒരു പ്രധാന വിഭവം പരിപുവടയായിരിക്കും. എന്നാൽ ചെമ്മീൻ പരിപ്പുവട ആരെങ്കിലും കഴിച്ചിട്ടുണ്ടോ ? പരിപ്പുവടയിൽ ചെമ്മീൻ കൂടി ചേരുമ്പോഴുള്ള രുചി നമ്മൾ കരുതുന്നതിലും എത്രയോ മുകളിലാണ്.
 
ചെമ്മീൻ പരിപ്പുവട ഉണ്ടാക്കാൻ വേണ്ട ചേരുവകൾ 
 
വൃത്തിയാക്കിയ ചെമ്മീന്‍ - 250 ഗ്രാം 
പരിപ്പ്- അര കിലോഗ്രാം
ഇഞ്ചി- ഒരു കഷണം 
ഉള്ളി- 100 ഗ്രാം 
പച്ചമുളക്- അഞ്ചെണ്ണം 
കറിവേപ്പില- മൂന്ന് തണ്ട്
ഉപ്പ് - പാകത്തിന് 
 
പരിപ്പുവട ഉണ്ടാക്കുന്ന അതേ രീതി തന്നെയാണ് ചെമ്മീന്ന് കുടി ചേരും എന്നുമാത്രം. പരിപ്പ് ഒരു മണിക്കുർ മുൻപ് തന്നെ വെള്ളത്തിലിട്ട് കുതിർത്തണം. ശേഷം തരിതരിപ്പായി പരിപ്പ് അരച്ചെടുക്കണം. ചെമ്മീനും ചതച്ച് മാറ്റിവക്കുക.
 
അടുത്തതായി ചെയ്യേണ്ടത് ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പിൽ എന്നിവ ഒന്നൊന്നായി ചതച്ചെടുക്കുക എന്നതാണ് ചതച്ചുവച്ചതെല്ലാം ഒന്നിച്ചു ചേർത്ത് നന്നായി കുഴക്കണം. ഈ സമയത്താണ് ഉപ്പ് ചേർക്കേണ്ടത്. പാനിൽ എണ്ണ ചൂടാക്കിയ ശേഷം വടയുടെ രൂപത്തിൽ മിശ്രിതം പരത്തി വറുത്തെടുക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article