പ്രണയകഥയുമായ് ‘മര്‍ലെന്‍ ആന്‍റ് ബ്രാന്‍ഡോ’

Webdunia
PROPRO
കേരളത്തിന്‍റെ പതിമൂന്നാം ചലച്ചിത്രമേളയില്‍ സുവര്‍ണ്ണ ചകോരത്തിനായി മത്സരിക്കുന്ന രണ്ടാമത്തെ ടര്‍ക്കിഷ്‌ ചിത്രമാണ്‌ ‘മൈ മര്‍ലെന്‍ ആന്റ്‌ ബ്രാന്‍ഡോ’.

റീസ്‌ സെലിക്കിന്‍റെ ‘അഭയാര്‍ത്ഥി‘കളാണ്‌ മറ്റൊരു ചിത്രം. സംഭവ കഥകളെ അധികരിച്ചുള്ളതാണ്‌ രണ്ടു ചിത്രങ്ങളും. ഹുസേവിന്‍ കാരാബേവ്‌ ആണ്‌ ഈ ചിത്രത്തിന്‍റെ സംവിധായകന്‍.

കാമുകനെത്തേടി യാത്രയാവുകയാണ്‌ ഇസ്‌താംബൂളുകാരിയായ നാടകനടി ഹമാ അലി കുര്‍ദ്‌ വംശജനായ വടക്കന്‍ ഇറാഖി ഐസയാണ്‌ കാമുകന്‍ . അമേരിക്കയുടെ ഇറാഖ്‌ അധിനിവേശം പ്രണയികളുടെ ആശയവിനിമയത്തിന്‌ തടസ്സമാകുന്നു.

ഹമാ അലി തന്‍റെ ഐസയ്‌ക്ക്‌ തന്‍റെ ഹാന്‍ഡികാമില്‍ ചിത്രീകരിച്ച മനോഹരങ്ങളായ പ്രണയസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു.
PROPRO

ആ സന്ദേശങ്ങളില്‍ തന്‍റെ നാട്ടിലെ ഭീകരമായ അക്രമങ്ങളും താന്‍ അഭിനയിച്ച കോമഡി ചിത്രങ്ങളുടെ ഭാഗങ്ങളും ഐസയോടുള്ള പ്രണയവുമൊക്കെ ഉണ്ടായിരുന്നു.

തനിക്കുചുറ്റുമുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടുകയും കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്യുന്നു.

ഏത്‌ പ്രതിബന്ധങ്ങളേയും നേരിട്ട്‌ ഐസ കാമുകി ഹമാ അലിയെ കാണാന്‍ ഇറങ്ങുകയാണ്‌.